ഭർത്താവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കിണറ്റിൽ ചാടിയ യുവതിയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം: രണ്ടാം ഭർത്താവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കിണറ്റിൽ ചാടിയ യുവതിയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം. കൊഴുവന്നൂർ സ്വദേശി ബിന്ദുവും മകൻ റെജിനുമാണ് മരിച്ചത്.
ആസിഡ് വീണ് പൊള്ളലേറ്റ രണ്ടാം ഭർത്താവ് റെജിലാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം.