ഇന്റർനെറ്റില്ലെങ്കിലും വിഷമിക്കേണ്ട; യു.പി.ഐ ഓഫ്‌ലൈൻ പേയ്‌മെന്റ് വരുന്നു
ഷീബ വിജയൻ
നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യു.പി.ഐ ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. ഉപയോക്താവിന്റെ ഫോണിലോ വ്യാപാരിയുടെ പോയിന്റ് ഓഫ് സെയിൽ (PoS) മെഷീനിലോ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലെങ്കിലും പണം കൈമാറാൻ കഴിയുന്ന സംവിധാനമാണിത്.
നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഫീച്ചർ വഴി ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ പോലെ ഫോൺ ടാപ്പ് ചെയ്ത് 2,000 രൂപ വരെ ഓഫ്‌ലൈനായി പണം നൽകാം. ഇന്റർനെറ്റ് ഇല്ലാത്ത സമയത്ത് മെഷീൻ വിവരങ്ങൾ ശേഖരിക്കുകയും നെറ്റ്‌വർക്ക് ലഭ്യമാകുമ്പോൾ വെരിഫിക്കേഷനായി അയക്കുകയും ചെയ്യും. നിലവിൽ ആൻഡ്രോയിഡിൽ ലഭ്യമായ 'UPI LITE X' വഴി 500 രൂപ വരെയുള്ള ഓഫ്‌ലൈൻ ഇടപാടുകൾ സാധ്യമാണ്.
asdadsasas

