കേന്ദ്രമന്ത്രിമാരുടെ വീട്ടിൽ ചർച്ചയ്ക്കില്ലെന്ന് സൗരവ് ദാസ്
ശാരിക
ന്യൂഡൽഹി: ചർച്ചകൾക്കായി നിഷ്പക്ഷമായ വേദി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരുടെ ഓഫീസുകളിലേക്കോ ജെ പി നഡ്ഡയുടെ വസതിയിലേക്കോ ചർച്ചകൾക്കായി പോകാൻ തങ്ങൾ തയ്യാറല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുമുമ്പ് ഇത്തരത്തിൽ ചർച്ചയ്ക്ക് പോയ സമയത്ത് സമരക്കാർക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടായ അനുഭവം ഉള്ളതിനാൽ അത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്.
മുൻപ് ചർച്ചയ്ക്കായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് എന്ന നിഷ്പക്ഷമായ വേദി നിർദേശിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാർ അതിനോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. അതിനാൽ നിലവിലെ സാഹചര്യത്തിൽ കേന്ദ്രവുമായി ഇനിയൊരു ചർച്ചയ്ക്കുള്ള സാധ്യതകൾ അടഞ്ഞുവെന്ന് സൗരവ് ദാസ് കൂട്ടിച്ചേർത്തു.
sdsf

