ആഗോളതലത്തിൽ ഒരു ലക്ഷത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഫോക്സ്‌വാഗൺ


ഷീബ വിജയൻ

ജർമ്മൻ വമ്പന്മാരായ ഫോക്സ്‌വാഗൺ (Volkswagen) മോട്ടോർ ഗ്രൂപ്പ് വരും വർഷങ്ങളിൽ ആഗോളതലത്തിൽ ഒരു ലക്ഷം വരെയുള്ള തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഒലിവർ ബ്ലൂം വിഭാവനം ചെയ്ത പുതിയ പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായാണ് ഈ കടുത്ത നടപടി. ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറയ്ക്കുന്നതിന് പുറമേ ജർമ്മനിയിലെ പ്രധാനപ്പെട്ട നാല് നിർമ്മാണ പ്ലാന്റുകളിലെ ഉൽപ്പാദനം പൂർണ്ണമായും നിർത്തലാക്കാനും മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്.

ആഗോള വാഹന വിപണിയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ, ചൈനീസ് ഇലക്ട്രിക് വാഹന കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരം, യുഎസ് ഏർപ്പെടുത്തിയ കനത്ത ഇറക്കുമതി തീരുവ, യൂറോപ്യൻ വിപണിയിൽ തങ്ങളുടെ വണ്ടികൾക്കുള്ള ഡിമാൻഡ് ഇടിഞ്ഞത് എന്നിവയാണ് ഫോക്സ്‌വാഗണെ പ്രതിസന്ധിയിലാക്കിയത്. അടുത്ത അഞ്ച് വർഷത്തേക്കുള്ള നിക്ഷേപങ്ങളിൽ 15 ശതമാനത്തോളം കുറവ് വരുത്തി ചെലവ് 13,000 കോടി യൂറോയിലേക്ക് ചുരുക്കാനും കമ്പനി ലക്ഷ്യമിടുന്നു. നിലവിൽ 2025 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് കമ്പനിക്ക് ലോകമെമ്പാടുമായി 667,164 ജീവനക്കാരുണ്ട്. ഇതിൽ 43 ശതമാനവും ജർമ്മനിയിലാണ് ജോലി ചെയ്യുന്നത് എന്നതിനാൽ അവിടെയുള്ള തൊഴിലാളി യൂണിയനുകളിൽ നിന്ന് ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്.

article-image

adqswaqswdsdesw

You might also like

  • Lulu Exchange
  • Straight Forward

Most Viewed