വഖഫ് ബോർഡിന് തുടരാം: ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി
ഷീബ വിജയൻ
കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണമേർപ്പെടുത്തിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി. വഖഫ് ബോർഡിന്റെ പ്രവർത്തനം ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണമെന്ന നിർദേശമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നീക്കിയത്. ജോയിന്റ് സെക്രട്ടറി വെറുമൊരു അംഗമായി തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേരള വഖഫ് ബോർഡിൽ മുസ്ലിങ്ങളല്ലാത്ത രണ്ടംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ബി.ജെ.പി. നേതാവ് ഷോൺ ജോർജ് ഫയൽ ചെയ്ത പൊതുതാത്പര്യഹർജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഹൈക്കോടതി ഉത്തരവോടെ ബോർഡിന്റെ പ്രവർത്തനം തടസ്സപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന വഖഫ് ബോർഡും അംഗം ഉമർ ഫൈസിയും സുപ്രീം കോടതിയെ സമീപിച്ചത്.
XZcxzcxxz

