വാക്സിനേഷൻ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാക്കി കേന്ദ്രം ഒഴിഞ്ഞുമാറുന്നുവെന്ന് സോണിയാ ഗാന്ധി

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന്‍റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറുന്നുവെന്ന രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വാക്സിനേഷൻ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാക്കി എല്ലാ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. രാജ്യത്ത് മൂന്നാം തരംഗം ഉണ്ടായേക്കാമെന്നത് ആശങ്കാജനകമെന്നും സോണിയ പറഞ്ഞു.
നരേന്ദ്ര മോദി സർക്കാരിന്‍റെ നിസംഗതയും കഴിവില്ലായ്മയും മൂലം രാജ്യം കോവിഡിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സോണിയ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.