കോവിഡ്: നടനും ടെലിവിഷൻ അവതാരകനുമായ ടി.എൻ.ആർ മരിച്ചു

ഹൈദരാബാദ്: നടനും ടെലിവിഷൻ അവതാരകനുമായ ടി. നരസിംഹ റാവു (ടി.എൻ.ആർ.) കോവിഡ് ബാധയെ തുടർന്ന് മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് വീട്ടിൽ നീരീക്ഷണത്തിൽ കഴിയവെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില മോശമായി.
നിരവധി തെലുങ്ക് ചിത്രങ്ങളിൽ നരസിംഹറാവു ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ടെലിവിഷവൻ അവതാരകൻ എന്ന നിലയിലാണ് പ്രശസ്തി നേടുന്നത്. ഫ്രാങ്ക്ലി സ്പീക്കിങ് വിത്ത് ടി.എൻ.ആർ. എന്നായിരുന്നു ഷോയുടെ പേർ. അനിൽ രവിപുഡിയുടെ എഫ്3 എന്ന ചിത്രത്തിൽ അഭിനയിക്കാനിരിക്കെയാണ് മരണം സംഭവിക്കുന്നത്.