വിദേശ സഹായം സ്വീകരിക്കുന്നത് വീരകൃത്യമല്ല, പരാജയം: രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വിദേശ സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമായാണ് കേന്ദ്രം കണക്കാക്കുന്നത്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ചെയ്യേണ്ട പണി നേരത്തെ ചെയ്തിരുന്നങ്കില്‍ വിദേശത്ത് നിന്നും സഹായം എത്തുന്നത് നോക്കിയിരിക്കേണ്ടി വരില്ലായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.