ബഹ്റൈൻ ഇന്ത്യ സൊസെറ്റിക്ക് പുതിയ ഭാരവാഹികൾ

മനാമ : ഇന്ത്യയും ബഹ്റൈനും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദബന്ധം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ സ്വദേശികളും ഇന്ത്യക്കാരുമായ ഒരുകൂട്ടം ബിസിനസുകാർ രൂപം കൊടുത്ത ബഹ്റൈൻ ഇന്ത്യ സൊസെറ്റിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.
വ്യവസായ പ്രമുഖൻ അബ്ദുറഹ്മാൻ ജുമ സംഘടനയുടെ പുതിയ ചെയർമാനാകും. വൈസ് ചെയർമാനയി പി.എസ്. ബാലസുബ്രഹ്മണ്യത്തെയും, സെക്രട്ടറി ജനറലായി സഹ്റ താഹിറിനെയും ട്രഷററായി വിജയ് ബോലൂരിനെയും തെരഞ്ഞെടുത്തു. അഹ്മദ് ജവാഹിരി, സോമൻ ബേബി, തലാൽ അൽ മന്നായ്, മുഹമ്മദ് ഖാജ, ഹരീഷ് ഗോപിനാഥ്, കിഷോർ കേവൽറാം, വിനോദ് ദാസ് എന്നിവരാണ് സൊസൈറ്റി അംഗങ്ങൾ. ബി.ഐ.എസ് സ്ഥാപക ചെയർമാൻ അബ്ദുൽനബി അൽ ഷോല തെരഞ്ഞെടുുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അംബാസഡറാണ് സൊസൈറ്റിയുടെ പാട്രൺ. 2008 മുതൽക്കാണ് ബഹ്റൈൻ ഇന്ത്യ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്.