മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപിയില്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്പായി ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കൂടി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ദാമോ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന രാഹുല്‍ ലോധിയാണ് ബിജെപിയിലേക്ക് ചേക്കേറിയത്. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തില്‍ രാഹുല്‍ ലോധി ബിജെപി അംഗത്വം സ്വീകരിച്ചു.
