ഇന്ത്യയിൽ കോവിഡ് രോഗികൾ 68 ലക്ഷം കടന്നു

ന്യൂഡൽഹി: ആശങ്ക ഉയർത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,524 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 971 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 68,35,656 ആയി. മരണ സംഖ്യ 1,05,526 ആയി ഉയർന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 9,02,425 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
58,27,705 പേർ രോഗമുക്തരായി. മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമാകുന്നത്.