തനിക്ക് കോ​വി​ഡ് പി​ടി​പെ​ട്ട​ത് ദൈ​വാ​നു​ഗ്ര​ഹം​കൊ​ണ്ട്: വിശദീകരിച്ച് ട്രംപ്


വാഷിംഗ്ടൺ‍: തനിക്കു കോവിഡ് ബാധിച്ചതു ദൈവാനുഗ്രഹമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണു ട്രംപിന്‍റെ പരാമർശം. താനിപ്പോൾ പൂർണ ആരോഗ്യവാനാണ്. കോവിഡ് ബാധിച്ചത് ഒരു തരത്തിൽ ദൈവാനുഗ്രഹമായി. വൈറസ് ബാധിച്ചതിനാലാണു തനിക്കു റീജെനറോൺ‍ എന്ന മരുന്നിനെ കുറിച്ചറിയാനും ഉപയോഗിക്കാനും സാധിച്ചത്. തന്‍റെ നിർദേശപ്രകാരമാണു ചികിത്സയ്ക്കു റീജെനറോൺ‍ ഉപയോഗിച്ചതെന്നും ഏറെ പ്രയോജനപ്രദമായ മരുന്നാണു റീജെനറോണെന്നും ട്രംപ് പറഞ്ഞു.

കോവിഡ് ബാധിച്ചശേഷവും വൈറ്റ് ഹൗസിൽ തന്നെ തുടരാനാണു താൻ ആഗ്രഹിച്ചതെങ്കിലും പ്രസിഡന്‍റായതിനാൽ മികച്ച ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്നു ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നാണു മാറിനിൽക്കേണ്ടി വന്നതെന്നും ട്രംപ് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. 

ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ച് ആറു ദിവസത്തിനുശേഷമാണു വീഡിയോ പുറത്തുവരുന്നത്. ഓവൽ ഓഫീസിനു പുറത്തുവച്ചു ചിത്രീകരിച്ച വിഡിയോയിൽ നിങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്‍റ് എന്നു ട്രംപ് സ്വയം പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed