ലുലുവിന്റെ ഓഹരി വാങ്ങാൻ ഒരുങ്ങി സൗദിയും


മനാമ: ആഗോള റിട്ടെയ്ൽ സംരംഭകരായ ലുലു ഗ്രൂപ്പിന്റെ പ്രധാന ഓഹരി വാങ്ങാൻ സൗദി നിക്ഷേപക നിധി (പിഐഎഫ്) ഒരുങ്ങുന്നതായി റിപ്പോർട്ട്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിലുള്ള പൊതുനിക്ഷേപ നിധിയാണ് പിഐഎഫ്. എന്നാൽ ഇക്കാര്യം ലുലു ഗ്രൂപ് സ്ഥിരീകരിച്ചിട്ടില്ല. എണ്ണയിതര വരുമാനവും വിദേശ നിക്ഷേപവും ലക്ഷ്യമാക്കി അമീർ മുഹമ്മദ് ബിൻ സൽമാൻ മുൻകൈയെടുത്ത് രൂപവത്കരിച്ച പി.െഎ.എഫ് വഴിയാണ് സൗദിയിലേക്ക് ആഗോള നിക്ഷേപ കന്പനികളെത്തുന്നത്. അതിെൻറ തുടർച്ചയാണ് ലുവുവിെൻറ ഓഹരി വാങ്ങാനുള്ള ശ്രമവും. ലുലു ഗ്രൂപ്പിന്റെ 20 ശതമാനത്തോളം അവകാശം കണക്കാക്കി ഏകദേശം 8,000 കോടി രൂപയ്ക്കു മുകളിലാകും നിക്ഷേപമെന്നാണു സൂചന.

55,800 കോടി രൂപയാണ് ലുലു ഗ്രൂപ്പിെൻറ ആസ്തി.  ഇന്ത്യൻ വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ലുലു ഗ്രൂപ് റീട്ടെയിൽ‍ രംഗത്ത് ആഗോളതലത്തിൽ തന്നെ അതിവേഗത്തിലാണ് വളരുന്നത്. ഈ വിശ്വാസമാണ് ഓഹരി വാങ്ങുന്നതിലേക്ക് പി.െഎ.എഫിനെ ആകർഷിക്കുന്നത്. എത്ര ഓഹരി വാങ്ങുമെന്നും എത്ര തുക ലുലു ഗ്രൂപ്പിൽ‍ നിക്ഷേപിക്കുമെന്നും പി.ഐ.എഫ് വ്യക്തമാക്കിയിട്ടില്ല. ആഗോളതലത്തിൽ‍ 22 രാജ്യങ്ങളിലായി 194 ഹൈപർ‍മാർ‍ക്കറ്റ് ശാഖകളാണ് ലുലു ഗ്രൂപ്പിനുള്ളത്. 55,000 ജീവനക്കാർ ഇൗ ശൃംഖലയിൽ ജോലിയെടുക്കുന്നു. റീട്ടെയിൽ‍ ബിസിനസിന് പുറമെ ഭക്ഷ്യമേഖലയിലും ഇൻറർനാഷനൽ ഹോട്ടലുകളുമായുള്ള അഫിലിയേഷനുമായി ഹോസ്പിറ്റാലിറ്റി മേഖലയിലും ലുലു ഗ്രൂപ് നിലയുറപ്പിച്ചിട്ടുണ്ട്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed