കർണാടക‍യിലെ 14 വിമത കോണ്‍ഗ്രസ് എംഎല്‍എമാരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി


ബെംഗളൂരു: കര്‍ണാടകയിലെ 14 വിമത കോണ്‍ഗ്രസ് എംഎല്‍എമാരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവുവിന്‍റെ ശിപാർശയ്ക്ക് എഐസിസി അംഗീകാരം നൽകുകയായിരുന്നു. പാർട്ടി വിരുദ്ധപ്രവർത്തനങ്ങളുടെ പേരിലാണ് നടപടി.വിമത എംഎൽഎമാരെ സ്പീക്കർ കഴിഞ്ഞദിവസം അയോഗ്യരാക്കിയിരുന്നു. വിമതർ അയോഗ്യരായതോടെ സഭയുടെ അംഗബലം 207ആയി ചുരുങ്ങിയിരുന്നു.സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വണുഗോപാലാണ് ഇത് സംബന്ധിച്ച വാർത്താക്കുറിപ്പിറക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed