ദന്തേവാഡയില്‍ ഐ.ഇഡി സ്ഫോടനം; സി.ആർ.പിഎഫ് ജവാൻ കൊല്ലപ്പെട്ടു
റായ്പുർ: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ഐ.ഇഡി സ്ഫോടനത്തില്‍ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. സിആർപിഎഫ് 195 ബറ്റാലിയനിലെ റോഷൻ കുമാറാണ് മരിച്ചത്. ബിഹാറിലെ നവാഡ സ്വദേശിയാണ് ഇദ്ദേഹം.ബോഡ്‌ലിയിലെ സിആർപിഎഫ് ക്യാമ്പിന് സമീപം ഇന്ന് പുലർച്ചെ ആറോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നക്സലൈറ്റുകളാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു.

