കർക്കിടക വാവ്; പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തി ലക്ഷങ്ങൾ


തിരുവനന്തപുരം: കർക്കിടക വാവ് പ്രമാണിച്ച് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ലക്ഷക്കണക്കിന് ആളുകളാണ് പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തിയത്.  തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറം, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, അരുവിക്കര എന്നിവിടങ്ങളിൽ പുലർച്ചെ രണ്ടരയ്ക്ക് ചടങ്ങുകൾ ആരംഭിച്ചു. ദക്ഷിണകാശി എന്നറിയപ്പെടുന്ന വേദഗിരി ധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെ രണ്ടിനു തന്നെ ബലിതർപ്പണം ആരംഭിച്ചു.

ആലുവ മണപ്പുറത്തും പുലർച്ചെയോടെ ബലിതർപ്പണ ചടങ്ങുകൾ തുടങ്ങി. മലപ്പുറം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, ദക്ഷിണകാശി എന്നറിയപ്പെടുന്ന വേദഗിരി ധർമശാസ്താ ക്ഷേത്രം തുടങ്ങിയിടങ്ങളിലും പുലർച്ചെ രണ്ടിനു തന്നെ ചടങ്ങുകൾ ആരംഭിച്ചു. ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നതിനാൽ‍ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. മുങ്ങൽ ‍വിദഗ്ധരടക്കമുള്ളവർ ഇവിടെ ക്യാന്പ് ചെയ്യുന്നുണ്ട്. രാവിലെ 9.30 മുതൽ നാളെ രാവിലെ 7.45 വരെയാണ് അമാവാസി. ശിവരാത്രി കഴിഞ്ഞാൽ പിതൃകർമങ്ങൾക്ക് ഏറ്റവും വിശേഷം കർക്കടക അമാവാസിയാണ്.

കർക്കിടക വാവിന് ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed