കോംഗോയിൽ വൈറസ് ബാധപടരുന്നു; ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കിന്‍ഷസ: കോംഗോയില്‍ എബോള വൈറസ് ബാധപടരുന്നു. കോംഗോയുടെ കിഴക്കൻ നഗരമായ ഗോമയിൽ രണ്ട് പേർക്ക് എബോള സ്ഥിരീകരിച്ചു. വടക്കൻകിവു പ്രവിശ്യയുടെ തലസ്ഥാനമാണ് ഗോമ. ഇതര രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഗോമയിൽ കഴിഞ്ഞ മാസം ഒരു മരണം ഉണ്ടായിരുന്നു.എബോള പകർച്ചവ്യാധി വീണ്ടും തലയുയർത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടന രാജ്യാന്തരതലത്തിൽ ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതര രാജ്യങ്ങളിലേക്ക് ഏതു നിമിഷവും രോഗം പടരാമെന്ന കണ്ടതിനെ തുടർന്നായിരുന്നു പ്രഖ്യാപനം. തുടർന്നു റുവാൻഡ,സൗത്ത് സുഡാൻ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങൾക്കും ജാഗ്രതനിർദ്ദേശവും നൽകിയിരുന്നു.<br><br> കഴിഞ്ഞ ഒരു വർഷത്തിനിടെ കോംഗോയിൽ എബോള മൂലം 1700 പേർ മരിച്ചുവെന്നാണ് കണക്ക്. 2014-15 വര്‍ഷം പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള ബാധയെ തുടര്‍ന്ന് പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

