ഉന്നാവോ പെണ്‍കുട്ടി രണ്ടാഴ്ച മുന്‍പ് അയച്ച കത്ത് ലഭിക്കാത്തതില്‍ വിശദീകരണം തേടി ചീഫ് ജസ്റ്റീസ്


ന്യൂഡല്‍ഹി: ഉന്നാവോയിലെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി അപകടത്തില്‍ പെടുന്നതിന് 15 ദിവസം മുന്‍പ് തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കത്തയച്ചിരുന്നുവെന്ന് തെളിഞ്ഞു. ഈ കത്തിന്റെ വീശദാംശങ്ങളേക്കുറിച്ച് ചീഫ് സെക്രട്ടറി രഞ്ജന്‍ ഗോഗോയ് ചോദിച്ചറിഞ്ഞു. തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എകൂടിയായ കുല്‍ദീപ് സിങ് സോംഗറുടെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നതെന്നും കാണിച്ചാണ് ജൂലൈ 12ന് അയച്ച കത്തില്‍ പറയുന്നു. പെണ്‍കുട്ടിക്ക് പുറമെ അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്നാണ് കത്തയച്ചത്. ജൂലൈ ഏഴിനും എട്ടിനും ഇത്തരത്തില്‍ എം.എല്‍.എയുടെ ആളുകള്‍ എത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

അതേസമയം, എന്തുകൊണ്ടാണ് പരാതിക്കാരിയുടെ കത്തുകള്‍ ലഭ്യമാകാത്തതെന്ന കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന് സുപ്രീം കോടതി രജിസ്ട്രിയോടാണ് ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 12ന് അയച്ച ഈ കത്ത് ചൊവ്വാഴ്ച ഉച്ചയായിട്ടും ചീഫ് ജസ്റ്റീസിന്റെ ഓഫീസില്‍ ലഭിച്ചിട്ടില്ല.
 ഞായറാഴ്ചയാണ് യുവതിയും രണ്ട് ബന്ധുക്കളും അഭിഭാഷകനുമായി കാറില്‍ സഞ്ചരിക്കുമ്പോള്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഡ്രൈവറേയും ലോറി ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി ടിക്കറ്റില്‍ ഉത്തര്‍പ്രദേശില്‍ നാല് വട്ടം എം.എല്‍.എ ആയി ജയിച്ച കുല്‍ദീപ് സെനഗര്‍ കേസില്‍ പെട്ട് ജയിലില്‍ കഴിയുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed