വിയറ്റ്നാമിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് വൻ ദുരന്തം; ഏഴ് പേർ വെന്തുമരിച്ചു


ഷീബ വിജയൻ

വിയറ്റ്നാമിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് ഏഴ് പേർ മരണപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ലാം ഡോംഗ് പ്രവിശ്യയിൽ നിന്ന് ഹോ ചി മിൻ സിറ്റിയിലേക്ക് പോവുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്.

തീ വേഗത്തിൽ പടർന്നുപിടിച്ചതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. പരിക്കേറ്റവർ സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

article-image

adsdsadsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed