വി.എസ്. ലേഖനത്തിന് അരികെ 'കള്ളൻ വിജയന്‍'; വിവാദത്തിൽ മുങ്ങിയ കഥ ഫെയ്സ്ബുക്കിലൂടെ പരസ്യമാക്കി ലേഖകൻ


ഷീബ വിജയൻ

ദേശാഭിമാനിയുടെ വാരാന്ത്യപ്പതിപ്പിൽ വന്ന ഫീച്ചറിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട് വിവാദമുയർന്ന സാഹചര്യത്തിൽ, പ്രസിദ്ധീകരിക്കാതെ പിൻവലിച്ച ലേഖനം എഴുത്തുകാരൻ ടി.സി. രാജേഷ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. തലക്കെട്ട് നൽകിയതിലുണ്ടായ ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം ഈ റിപ്പോർട്ട് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

തിരുവനന്തപുരം പുള്ളമ്പാറയിലെ നാടകഗ്രാമത്തെക്കുറിച്ചും അവിടെയുള്ള പ്രശസ്ത നാടകകലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു ലേഖനം. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട വിജയന്റെ നാടക ജീവിതമാണ് ഫീച്ചറിൽ ഉണ്ടായിരുന്നത്. നാടകവേദിയിലെ 'കള്ളൻ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായതിനാലാണ് 'കള്ളൻ വിജയൻ' എന്ന മേൽവിലാസത്തിൽ വരുന്ന കത്തുകൾ പോലും അദ്ദേഹത്തിന് ലഭിക്കാറുള്ളത്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തലക്കെട്ട് നൽകിയതെന്ന് രാജേഷ് വ്യക്തമാക്കുന്നു.

എന്നാൽ, അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ ലേഖനത്തിന് തൊട്ടടുത്ത് 'കള്ളൻ വിജയൻ' എന്ന തലക്കെട്ട് അച്ചടിച്ചുവന്നതാണ് പത്രത്തിന്റെ പതിപ്പ് പിൻവലിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

 

article-image

dsdfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed