'അല്ലാഹുവിനെ അറിയുക': അൽ മന്നാഇ സെന്റർ സംഘടിപ്പിച്ച വിജ്ഞാന സദസ്സ് ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ മനാമ സെൻട്രൽ മാർക്കറ്റ് മസ്ജിദിൽ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു.

ഭൗതിക നേട്ടങ്ങൾക്കായി എത്രത്തോളം വിജ്ഞാനം കരസ്ഥമാക്കിയാലും, നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന പ്രപഞ്ചനാഥനെക്കുറിച്ചുള്ള ശരിയായ അറിവിലൂടെ മാത്രമേ ഏതൊരു വിശ്വാസിക്കും പരലോക വിജയം കൈവരിക്കാനാകൂ എന്ന് മുഖ്യപ്രഭാഷണം നടത്തിയ വസീം അഹ്മദ് അൽഹികമി ഉൽബോധിപ്പിച്ചു. 'അല്ലാഹുവിനെ അറിയുക' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.

മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം ആരംഭിച്ച പരിപാടി ഇശാ നമസ്ക്കാരത്തോടെയാണ് അവസാനിച്ചത്. ചടങ്ങിൽ മനാമ യൂണിറ്റ് സെക്രട്ടറി ഷാഹിദ് യൂസഫ് സ്വാഗതവും പ്രസിഡന്റ് അബ്ദു ലത്വീഫ് അലിയമ്പത്ത് നന്ദിയും രേഖപ്പെടുത്തി.

article-image

sdsdg

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed