പിണറായിക്കും കുടുംബത്തിനും വിദേശത്ത് ബിസിനസ് സംരംഭങ്ങളെന്ന് സ്വപ്ന സുരേഷ്
ഷീബ വിജയൻ
മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. തന്റെ ജീവിതം തകർത്തത് പിണറായിയാണെന്നും തനിക്കെതിരെ എടുത്ത വ്യാജ കേസുകൾ ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കാണുമെന്നും പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കവെ അവർ പറഞ്ഞു. തനിക്കെതിരെ എടുത്ത കള്ളക്കേസുകളിൽ നിന്ന് മോചനം നേടുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
പിണറായി വിജയന്റെ കുടുംബത്തിന് അമേരിക്കയിലും യു.ഇ.ഇയിലും ബിസിനസ് സംരംഭങ്ങളുണ്ടെന്നും ചികിത്സയ്ക്കെന്ന പേരിലുള്ള വിദേശയാത്രകൾ ഇതിനു വേണ്ടിയാണെന്നും സ്വപ്ന ആരോപിച്ചു. ബിസിനസ് തന്ത്രങ്ങൾ മെനയുന്നത് ഭാര്യയാണെന്നും അതിനാൽ പിണറായിയേക്കാൾ ശക്ത അവരുടെ ഭാര്യയാണെന്നും അവർ പറഞ്ഞു. സംസ്ഥാനത്ത് കേസുകൾ കാരണം ഓടിനടക്കേണ്ടി വന്നതിനാലാണ് ഇത്രയും കാലം മാറിനിന്നതെന്നും, പിണറായി സർക്കാർ അധികാരത്തിൽ നിന്ന് പോയതുകൊണ്ടാണ് തിരികെ വന്നതെന്നും കേരളത്തിൽ ജീവിക്കാൻ അവസരമൊരുക്കണമെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
kjkljkhj

