സിക്കിം തുരങ്ക ദുരന്തം: മരണം എട്ടായി, കോട്ടയം സ്വദേശിക്കായി തിരച്ചിൽ തുടരുന്നു
ഷീബ വിജയൻ
സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹൻ ഉൾപ്പെടെയുള്ളവർക്കായി രക്ഷാപ്രവർത്തനം ഊർജിതമാക്കി. അപകടത്തിൽ എട്ടുപേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എൻ.എച്ച്.പി.സി സീനിയർ മാനേജരായ അനീഷ് മോഹൻ അറിയപ്പെടുന്ന സയൻസ് വ്ലോഗറും ശാസ്ത്രലേഖകനുമാണ്.
നാംചി ജില്ലയിലെ സമർദുംഗിൽ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തിന്റെ പ്രവേശന കവാടം പൂർണമായും തടസപ്പെടുത്തി വൻ മണ്ണിടിച്ചിലുണ്ടായത്. കവാടം അടഞ്ഞതും അതിനുപിന്നാലെയുള്ള മീഥെയ്ൻ വാതക ചോർച്ചയും ദൗത്യസംഘത്തിന് വലിയ ഭീഷണിയാകുന്നുണ്ട്. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പോലീസ്, അഗ്നിശമന സേന എന്നിവരുടെ നേതൃത്വത്തിലാണ് സംയുക്ത രക്ഷാപ്രവർത്തനം നടക്കുന്നത്.
cdsdsds

