സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ബഹ്റൈനിൽ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം


പ്രദീപ് പുറവങ്കര

സ്വകാര്യ ആശുപത്രിയിൽ വെച്ച് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ മുപ്പതുകളിലുള്ള ബഹ്‌റൈനി യുവതി മരിച്ചു. കഠിനമായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കഠിനമായ വേദന അനുഭവപ്പെട്ടിട്ടും ഡിസ്ചാർജ് ചെയ്തതിലും പരിചരണത്തിലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ വിപുലമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

article-image

ederetr

You might also like

  • Lulu Exchange
  • Straight Forward

Most Viewed