ആസിയാൻ ഉച്ചകോടി: യു.എസ്-ഇറാൻ സംഘർഷവും ആഗോള സാമ്പത്തിക പ്രതിസന്ധിയും ചർച്ചയാകും
ഷീബ വിജയൻ
ആസിയാൻ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടി ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ പുരോഗമിക്കുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന യു.എസ് - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സമ്മേളനം നടക്കുന്നത്. മേഖലയിലെയും ആഗോളതലത്തിലെയും കടുത്ത രാഷ്ട്രീയ, സുരക്ഷാ ആശങ്കകൾ യോഗത്തിൽ ചർച്ചയാകും.
മ്യാന്മറിലെ ആഭ്യന്തരകലാപം, തെക്കൻ ചൈനാ കടലിലെ തർക്കങ്ങൾ എന്നിവയും ഉച്ചകോടിയുടെ അജണ്ടയിലുണ്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങീ തുടങ്ങി പ്രമുഖ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. തെക്കൻ ചൈനാ കടലിലൂടെയുള്ള കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം മാർക്കോ റൂബിയോ എടുത്തുപറഞ്ഞു.
wddsdsds

