ഇന്ത്യൻ സ്കൂൾ ജീവനക്കാരുടെ ലീവ് സാലറി അടിയന്തരമായി വിതരണം ചെയ്യണം: യു.പി.പി


പ്രദീപ് പുറവങ്കര

മനാമ: വേനലവധി തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ഇന്ത്യൻ സ്കൂൾ ജീവനക്കാരുടെ അവധികാല വേതനം വിതരണം ചെയ്യാത്തതിൽ കടുത്ത അമർഷം രേഖപ്പെടുത്തി യുണൈറ്റഡ് പേരന്റ്സ് പാനൽ അർഹതപ്പെട്ട ആനുകൂല്യം എത്രയും വേഗം വിതരണം ചെയ്യാൻ സ്കൂൾ ഭരണസമിതി തയ്യാറാകണമെന്ന് യു.പി.പി ശക്തമായി ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം ചേർന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിൽ, ആവശ്യമെങ്കിൽ ഓവർഡ്രാഫ്റ്റ് സൗകര്യം ഉപയോഗിച്ചെങ്കിലും ജീവനക്കാരുടെ ശമ്പളവും ലീവ് സാലറിയും യഥാസമയം നൽകുമെന്ന് ഭരണസമിതി രക്ഷിതാക്കൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ജൂൺ മാസത്തെ ശമ്പളം നൽകിയതല്ലാതെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ലീവ് സാലറി ഇതുവരെ വിതരണം ചെയ്തിട്ടില്ല. കൃത്യസമയത്ത് പണം ലഭിക്കാത്തതിനെ തുടർന്ന് അധ്യാപകരും മറ്റ് ജീവനക്കാരും നാട്ടിലേക്കുള്ള യാത്രകൾ മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടിവന്നുവെന്ന് യു.പി.പി ചൂണ്ടിക്കാട്ടി.

മുൻകാലങ്ങളിൽ ജൂൺ മാസത്തെ ശമ്പളത്തിനൊപ്പം രണ്ട് മാസത്തെ ലീവ് സാലറിയും വിതരണം ചെയ്തിരുന്ന സ്ഥാനത്താണ് ഇപ്പോൾ ജീവനക്കാരെ കടുത്ത അനിശ്ചിതത്വത്തിലാക്കുന്നത്. ഫീസ് കുടിശ്ശിക മാത്രമല്ല, സാമ്പത്തിക വിനിയോഗത്തിലെ പോരായ്മകളും കൃത്യമായ ആസൂത്രണമില്ലായ്മയുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് യു.പി.പി ആരോപിച്ചു.

അടുത്തിടെ വിരമിച്ച ഉന്നത ഉദ്യോഗസ്ഥർക്ക് മുഴുവൻ സെറ്റിൽമെന്റും നൽകിയപ്പോൾ, ചെറിയ വേതനത്തിൽ ജോലി ചെയ്യുന്ന സാധാരണ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വൈകിച്ചത് ന്യായീകരിക്കാനാകില്ല. ജീവനക്കാരുടെ ആത്മാഭിമാനവും സാമ്പത്തിക സുരക്ഷിതത്വവും സംരക്ഷിക്കാൻ ജൂലൈ മാസത്തെ ലീവ് സാലറിയെങ്കിലും അടിയന്തരമായി വിതരണം ചെയ്യണമെന്ന് യു.പി.പി ഭരണസമിതിയോട് ആവശ്യപ്പെട്ടു.

article-image

gjjhg

You might also like

  • Lulu Exchange
  • Straight Forward

Most Viewed