ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് തീപിടിച്ചു; തിരിച്ചടിച്ച് ഇറാൻ
ഷീബ വിജയൻ
അമേരിക്ക വ്യോമാക്രമണം ശക്തമാക്കിയതോടെ തിരിച്ചടിച്ച് ഇറാൻ രംഗത്തെത്തി. ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ എണ്ണക്കപ്പലിലെ ഇന്ധന ടാങ്കറിന് തീപിടിച്ചു. തീപടർന്നതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടുകളിൽ രക്ഷപ്പെട്ടു. മേഖലയിൽ മറ്റ് രണ്ട് എണ്ണ ടാങ്കറുകൾക്ക് കൂടി തീപിടിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ വിവിധ സൈനിക കമാൻഡ് സെന്ററുകൾ ലക്ഷ്യമിട്ടാണ് അമേരിക്ക ബോംബാക്രമണം നടത്തിയത്. ഇതിന് മറുപടിയായി ബഹ്റൈനിലെയും കുവൈറ്റിലെയും യു.എസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആക്രമണം നടത്തി. ജോർദാനിലും ഇറാഖിലുമുണ്ടായ ആക്രമണങ്ങളിൽ യു.എസ് സൈനികർ കൊല്ലപ്പെട്ടു. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മധ്യസ്ഥ ശ്രമങ്ങൾക്കായി ഇറാൻ ആഭ്യന്തരമന്ത്രി പാക്കിസ്ഥാനിലേക്ക് തിരിച്ചു.
dssdsdsdsf

