വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഉമ്മൻ‌ചാണ്ടിയുടെ പേര് നൽകണം: ഒ.ഐ.സി.സി ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ പേര് നൽകണമെന്ന് ഒ.ഐ.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ചാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.

വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം തുടങ്ങി നിരവധി വികസന പദ്ധതികൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും അനുയോജ്യമായ സ്മാരകമായിരിക്കും വിഴിഞ്ഞം തുറമുഖമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ സ്വാഗതവും വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത് നന്ദിയും പറഞ്ഞു. ബി.കെ.എസ് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ധീൻ വെള്ളികുളങ്ങര, ഒ.ഐ.സി.സി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ റംഷാദ് അയിലക്കാട്, ജനറൽ സെക്രട്ടറിമാരായ ഷമീം കെ.സി, ജേക്കബ് തേക്ക്തോട് തുടങ്ങി വിവിധ സാമൂഹിക, സാംസ്കാരിക നേതാക്കളും ഭാരവാഹികളും സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തവർ പുഷ്പാർച്ചന നടത്തുകയും സ്മരണ പുതുക്കുകയും ചെയ്തു.

article-image

gdfgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed