ഡോംഗ്‌ലോംഗ് വി­ഷയത്തിൽ ഉടൻ പരി­ഹാ­രമെ­ന്ന് രാ­ജ്നാഥ് സിംഗ്


ന്യൂഡൽഹി : ഡോംഗ്്ലോംഗിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹരാമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അല്ലാതെ സംഘർഷമല്ല എന്നും ഇതാണ് ഇന്ത്യയ്ക്ക് അയൽരാജ്യങ്ങളോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശക്തരായ സൈനികർ ഉള്ള കാലത്തോളം ഇന്ത്യയെ ആക്രമിക്കാൻ നേരെ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഡോംഗ്്ലോംഗ് വിഷയം പരിഹരിക്കാൻ ചൈനയുടെ ഭാഗത്ത് നിന്ന് നല്ലൊരു സമീപനം ഉണ്ടാകും. ജീവിതത്തിൽ സുഹൃത്തുകളെ മാറ്റാൻ സാധിക്കും എന്നാൽ അയൽക്കാരെ മാറ്റാൻ സാധിക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രി തന്റെ സത്യപ്രതിഞ്ജ ചടങ്ങിന് അയൽരാജ്യ തലവൻമാരെ ക്ഷണിച്ചത് കൈ കെടുത്ത് പിരിയാനല്ലെന്നും അയൽരാജ്യങ്ങളുമായി നല്ല ബന്ധമുണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഇന്തോ ടിബറ്റൻ ബോർഡർ പോലീസിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed