ഭുവനേശ്വറിൽ ആശുപത്രിയിൽ തീപിടുത്തം: 22 മരണം


ഭുവനേശ്വര്‍: ഭുവനേശ്വറിലെ ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ തീപിടുത്തത്തില്‍ 23 പേര്‍ മരിച്ചതായി സ്ഥിരീകരണം. 35ഓളം പേര്‍ക്ക് പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.ല്‍ സയന്‍സസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ചു അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു. തീ ഇപ്പോള്‍ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു.
മരിച്ചവര്‍ എല്ലാം രോഗികളാണ്. ഒന്നാമത്തെ നിലയിലെ ഡയാലിസിസ് വാര്‍ഡില്‍ നിന്നാണ് തീ പടര്‍ന്നത്. ഉടന്‍ തന്നെ തീ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയും ഐസിയു അടക്കം മറ്റിടങ്ങളിലും തീ പടരുകയും ചെയ്തു. നാലുനില കെട്ടിടത്തിനാണ് തീപിടിച്ചത്. 500ഓളം രോഗികള്‍ ആശുപത്രിയില്‍ കുടുങ്ങിയിരുന്നു.
തീ പടര്‍ന്ന ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും വളണ്ടിയര്‍മാരും ആശുപത്രി സ്റ്റാഫും അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്താണ് രോഗികളെ രക്ഷിച്ചത്. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. തന്റെ മനസ് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കൊപ്പമാണെന്ന് മോദി ട്വീറ്റ് ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുമായി സംസാരിച്ചതായും പരുക്കേറ്റവരെ മുഴുവന്‍ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശം നല്‍കിയതായും മോദി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed