നരിമാൻ പോയിന്റിൽ തീ പിടുത്തം: രണ്ട് മരണം
മുംബൈ: മുംബൈ നരിമാൻ പോയിന്റിലെ പാർപ്പിട സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടു മരണം. കഫേ പരേഡിലെ മേക്കർ ടവറിലാണ് തീപിടുത്തമുണ്ടായത്. രണ്ടു ഫ്ളാറ്റുകൾ പൂർണമായും കത്തി നശിച്ചുവെന്നാണ് റിപ്പോർട്ട്. 17 അഗ്നിശമനസേനാ യൂണിറ്റുകൾ സ്‌ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിയ്ക്കുന്നു. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്നു വ്യക്‌തമല്ല.

