തീർഥാടകർക്ക് ആശ്വാസം; വിമാനത്തിന്റെ ക്യാബിനുള്ളിൽ ഇരുമുടിക്കെട്ട് സൂക്ഷിക്കാൻ കേന്ദ്ര അനുമതി


ഷീബ വിജയൻ


ന്യൂഡൽഹി: ശബരിമല തീർഥാടകർക്ക് വിമാനത്തിന്റെ ക്യാബിനുള്ളിൽ ഇരുമുടിക്കെട്ട് സൂക്ഷിക്കാനുള്ള അനുമതി തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. തുടർച്ചയായ മൂന്നാം വർഷമാണ് ഈ ഇളവ് അനുവദിക്കുന്നത്. വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇക്കാര്യത്തിൽ ബിസിഎഎസ്, സിഐഎസ്എഫ്, വിമാനത്താവള അധികൃതർക്ക് നിർദേശം നൽകി. തീർഥാടകർക്ക് യാത്രയിൽ തടസ്സമില്ലെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

വിമാനത്താവളത്തിലെ എക്സ്-റേ, ഇടിഡി, സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കർശനമായ ശരീര പരിശോധന തുടങ്ങിയവയ്ക്ക് ശേഷമാണ് ഇരുമുടിക്കെട്ട് കയറ്റാനാകുക. ഇരുമുടിക്കെട്ട് പരിശോധിക്കുന്നതിനായി വിമാനത്താവളങ്ങളിൽ പ്രത്യേക ട്രേകൾ സജ്ജീകരിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദേശം നൽകിയിരുന്നു.

സുരക്ഷാ കാരണങ്ങളാൽ മുമ്പ് വിമാനത്തിന്റെ ക്യാബിനുള്ളിൽ ഇരുമുടിക്കെട്ട് കയറ്റുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. ഇതിലാണ് മന്ത്രി വ്യക്തത വരുത്തിയത്. സാധാരണഗതിയിൽ സുരക്ഷാ കാരണങ്ങളാൽ വിമാനത്തിന്റെ ക്യാബിൻ ബാഗേജിൽ തേങ്ങ കൊണ്ടുപോകാൻ അനുവാദമില്ല. എന്നാൽ ഈ പ്രത്യേക ഉത്തരവ് പ്രകാരം ഇരുമുടിക്കെട്ടിനുള്ളിലെ തേങ്ങയും നെയ്‌ത്തേങ്ങയും ക്യാബിനിൽ കരുതാവുന്നതാണ്.

article-image

bgfffggf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed