പിഎഫ് തുക ഇനി ഗഡുക്കളായും എടുക്കാം; മിനിമം ബാലൻസിലും വലിയ ഇളവ്


ഷീബ വിജയൻ


ഡൽഹി: പ്രൊവിഡന്റ് ഫണ്ട് വരിക്കാർക്ക് ആശ്വാസമേകുന്ന പരിഷ്കാരങ്ങൾക്ക് ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗീകാരം നൽകി. വിരമിക്കുന്ന ജീവനക്കാർക്ക് പിഎഫ് നിക്ഷേപം ഗഡുക്കളായി പിൻവലിക്കാൻ അനുവദിക്കുന്ന സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാനിനാണ് (SWP) പച്ചക്കൊടി കാട്ടിയത്. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

അക്കൗണ്ടിൽ നിലനിർത്തേണ്ട മിനിമം ബാലൻസ് 25 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു. ജോലി നഷ്ടപ്പെട്ടവർക്ക് മുഴുവൻ പിഎഫ് തുകയും പിൻവലിക്കാനുള്ള കാത്തിരിപ്പ് കാലാവധി 12 മാസത്തിൽ നിന്ന് രണ്ട് മാസമായി കുറച്ചു. പെൻഷൻ തുക പിൻവലിക്കാനുള്ള കാത്തിരിപ്പ് കാലാവധി 36 മാസമായി തുടരും. 58 വയസിൽ വിരമിക്കുമ്പോൾ 100 ശതമാനം പിഎഫും പിൻവലിക്കാം; 10 വർഷത്തെ സർവീസുള്ളവർക്ക് പ്രതിമാസ പെൻഷൻ ലഭിക്കും. 55 വയസിനു മുകളിലുള്ള 6.32 ലക്ഷം പേർക്ക് 5 ലക്ഷം രൂപയിലധികം പിഎഫ് സമ്പാദ്യമുണ്ട്.

തവണകളായി പണം വാങ്ങുന്ന പദ്ധതി എപ്പോൾ വേണമെങ്കിലും നിർത്തി ബാക്കി തുക ഒന്നിച്ചു പിൻവലിക്കാം. അംഗം മരിച്ചാൽ പങ്കാളിക്കോ നോമിനിക്കോ ബാക്കി തുക ഒറ്റത്തവണയായോ ഗഡുക്കളായോ ലഭിക്കും. നിർബന്ധിത ഇപിഎഫ്ഒ പരിരക്ഷയ്ക്കുള്ള പ്രതിമാസ ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിലൂടെ 50 ലക്ഷം മുതൽ ഒരു കോടി വരെ അധിക തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

article-image

dfdsdsds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed