ഫെഡ് ബഹ്‌റൈൻ ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഫെഡ് ബഹ്‌റൈൻ സംഘടിപ്പിച്ച ഡ്രോയിംഗ് ആൻഡ് കളറിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകളും കലാപരമായ മികവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിഎംസി ഓഡിറ്റോറിയത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

ജൂനിയർ വിഭാഗത്തിൽ നുഹ അജ്മൽ ഒന്നാം സ്ഥാനവും അമേയ ബിജു രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അർനവ് ജിതേഷ്, നന്ദന നാഷ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. സീനിയർ വിഭാഗത്തിൽ ഇശാനി പ്രജീഷ് ഒന്നാം സ്ഥാനവും അഥർവ്വ രഞ്ജിത്ത് രണ്ടാം സ്ഥാനവും കൃഷ്ണ നന്ദ ജിനേഷ് മൂന്നാം സ്ഥാനവും നേടി.

ഡോ. സുനില വി.എ മത്സരം നിയന്ത്രിക്കുകയും വിദ്യാർത്ഥികളുടെ സൃഷ്ടികൾക്ക് മൂല്യനിർണയം നടത്തുകയും ചെയ്തു. പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡസ്, കോർ കമ്മിറ്റി ചെയർമാൻ റോയ് സെബാസ്റ്റ്യൻ, പ്രോഗ്രാം കോർഡിനേറ്റർ ക്ലൗഡി ജോഷി, വനിതാവേദി സെക്രട്ടറി ജിഷ്ന രഞ്ജിത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയകൃഷ്ണൻ, ജിതേഷ്, വിനു ഗോപാൽ, കാർളിൻ ക്രിസ്റ്റഫർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും വിജയികളെയും ഫെഡ് ബഹ്‌റൈൻ ഭാരവാഹികൾ അഭിനന്ദിച്ചു. കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനായി ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

article-image

dsdsadfsds

article-image

rfdfdsa

article-image

fsfffds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed