ബഹ്‌റൈൻ ലക്ഷ്യമാക്കി ഇറാന്റെ വ്യോമാക്രമണം; തകർത്ത് പ്രതിരോധ സേന, ആളപായമില്ല


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ രാജ്യത്തെ ലക്ഷ്യമിട്ട് ഇറാൻ തുടരുന്ന ആക്രമണങ്ങളെ പ്രതിരോധ സേന വിജയകരമായി നേരിട്ടതായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ജനറൽ കമാൻഡ് അറിയിച്ചു. ഇന്നലെ രാത്രി ബഹ്‌റൈന് നേരെയുണ്ടായ നിരവധി ഇറാനിയൻ വ്യോമാക്രമണ ശ്രമങ്ങളെ അതീവ ജാഗ്രതയോടെയും ഉയർന്ന യുദ്ധസജ്ജതയോടെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു.

ആക്രമണങ്ങളെ ആകാശത്തുവെച്ച് തന്നെ തടഞ്ഞതിനെത്തുടർന്ന് മിസൈൽ അവശിഷ്ടങ്ങൾ താഴെ വീഴുകയും ചെറിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ബഹ്റൈനിലെ സിവിൽ വ്യാവസായിക കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ജനറൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി.

article-image

efwdedsdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed