മെസ്സി തട്ടിപ്പിൽ കുരുക്ക് മുറുകുന്നു; മുൻ മന്ത്രി വി. അബ്ദുറഹിമാനടക്കമുള്ളവർക്കെതിരെ നിണ്ണായക നടപടി
ഷീബ വിജയൻ
കൊച്ചി: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനടക്കമുള്ളവർക്കെതിരെ നിണ്ണായക നടപടി. ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയുള്ള അന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ഉടൻ കോടതിയിൽ സമർപ്പിക്കും.
പരമാവധി പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വി. അബ്ദുറഹിമാന് പുറമെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവരും കേസിൽ പ്രതികളാണ്. സ്പോൺസർക്ക് അന്യായമായി സാമ്പത്തിക ലാഭമുണ്ടാക്കാൻ മുൻ മന്ത്രി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനാണ് കേസിലെ ഒന്നാം പ്രതി.
്മ്േി്േ്േ


