ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകൾ ഇ.എം. രാധ അന്തരിച്ചു


ഷീബ വിജയൻ

തിരുവനന്തപുരം: കേരള മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും ആര്യ അന്തർജനത്തിന്റെയും ഇളയ മകൾ ഇ.എം. രാധ (70) അന്തരിച്ചു. അർബുദ ബാധയെയും വാർധക്യസഹജമായ അസുഖങ്ങളെയും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗവും നിലവിൽ സംസ്ഥാന വയോജന കമ്മീഷൻ അംഗവുമായിരുന്നു. എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ.എം. രാധ, പിതാവ് ഇ.എം.എസിനെക്കുറിച്ച് പുസ്തകവും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്. സി.കെ. ഗുപ്തനാണ് ഭർത്താവ്.

article-image

erwreddfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed