സ്വർണ്ണവിലയിൽ വൻ ഇടിവ്; ബഹ്‌റൈനിലെ ജ്വല്ലറികളിൽ തിരക്ക്


പ്രദീപ് പുറവങ്കര

മനാമ: സ്വർണ്ണവില കുത്തനെ ഇടിഞ്ഞതോടെ ബഹ്‌റൈനിലെ ജ്വല്ലറികളിൽ ഈ ആഴ്ച ഉപഭോക്താക്കളുടെ വൻ തിരക്ക് അനുഭവപ്പെടുന്നു. ഒരാഴ്ചയ്ക്കിടെ ഗ്രാമിന് ഏകദേശം ഏഴ് ബഹ്‌റൈൻ ദിനാറിന്റെ കുറവാണ് ഉണ്ടായത്. ബഹ്റൈൻ വിപണിയിൽ ആഭരണങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. ബഹ്‌റൈനിലും ഗൾഫ് മേഖലയിലും ഏറെ പ്രചാരമുള്ള പരമ്പരാഗത 21 കാരറ്റ് ഡിസൈനുകളാണ് കൂടുതലായി വിറ്റഴിയുന്നത്. നിക്ഷേപകർ 24 കാരറ്റ് സ്വർണ്ണക്കട്ടികൾ തിരഞ്ഞെടുക്കുമ്പോൾ, ഇന്ത്യൻ പ്രവാസി സമൂഹം പ്രധാനമായും 22 കാരറ്റ് സ്വർണ്ണമാണ് വാങ്ങുന്നത്. സ്വർണ്ണനാണയങ്ങളുടെ വിൽപ്പന പരിമിതമാണ്.

വില കുറഞ്ഞത് വിവാഹത്തിനൊരുങ്ങുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്. വിപണിയിൽ പഴയ സ്വർണ്ണം വിൽക്കുന്നവരേക്കാൾ കൂടുതൽ വാങ്ങുന്നവരാണ് എത്തുന്നത്. വില ഇനിയും കുറയുമോ എന്ന് ആശങ്കപ്പെടുന്ന ചില നിക്ഷേപകർ മാത്രമാണ് നിലവിൽ സ്വർണ്ണം വിൽക്കാൻ തയ്യാറാകുന്നത്. അതേസമയം സ്വർണ്ണവില കുറയുന്നുണ്ടെങ്കിലും തൊഴിലാളികളുടെ വേതനം, വൈദ്യുതി നിരക്ക്, ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളുടെ ചെലവ് എന്നിവ കൂടിയതിനാൽ കഴിഞ്ഞ 12 മുതൽ 18 മാസത്തിനിടെ പണിക്കൂലി വർദ്ധിച്ചിട്ടുണ്ട്.

article-image

dvcvcvcvxcv

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed