ഇളവുകള്‍ നല്‍കിയിട്ടും ശമ്പളം കൂട്ടുന്നില്ല, തൊഴിലവസരം സൃഷ്ടിക്കുന്നില്ല'; കോര്‍പറേറ്റുകളെ രൂക്ഷമായി വിമര്‍ശിച്ച് മോദി


ഷീബ വിജയൻ

ന്യൂഡൽഹി: കോർപ്പറേറ്റ് മേഖലയ്ക്ക് സർക്കാർ ആവശ്യത്തിന് നികുതി ഇളവുകൾ നൽകിയിട്ടും, അത് രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്കോ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിലേക്കോ നയിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിനായി സർക്കാരിനെ മാത്രം ആശ്രയിക്കാതെ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (FICCI) വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അടിസ്ഥാന കോർപ്പറേറ്റ് നികുതി നിരക്ക് 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറച്ചതും, 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ആദായനികുതി ഇളവ് നൽകിയതും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നിങ്ങൾ കൈയടിക്കില്ലെന്ന് എനിക്കറിയാം, കാരണം നിങ്ങളുടെ വിശപ്പ് അത്രത്തോളം വലുതാണ്; എത്ര നൽകിയാലും നിങ്ങൾക്ക് മതിയാകില്ല. 12 ലക്ഷം രൂപ വരെ ഞാൻ ആദായനികുതി ഇളവ് നൽകി. എന്നാൽ നിങ്ങൾ ജീവനക്കാരുടെ എണ്ണമോ അവരുടെ ശമ്പളമോ വർധിപ്പിച്ചോ? ഇല്ല. മോദിജി, അങ്ങ് ചെയ്യൂ; ബാക്കി നമുക്ക് നോക്കാം എന്നതാണ് എപ്പോഴുമുള്ള സമീപനം എന്നും പ്രധാനമന്ത്രി തുറന്നടിച്ചു.

article-image

trrdrtrtrt

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed