ഒമാനിൽ നിയമലംഘകർക്കെതിരെ കർശന നടപടി; താമസ-തൊഴിൽ നിയമം ലംഘിച്ച 12 പ്രവാസികൾ പിടിയിൽ


ഷീബ വിജയൻ


മസ്‌കത്ത്: ഒമാനിൽ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച 12 പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. അൽ ബുറൈമി ഗവർണറേറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെല്ലാം ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. രാജ്യത്തെ തൊഴിൽ നിയമങ്ങളും വിദേശികളുടെ താമസ നിയമങ്ങളും കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അൽ ബുറൈമി പോലീസ് കമാൻഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നിയമലംഘകർക്കെതിരെ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

article-image

rtrggfgf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed