കോൺഗ്രസിലെ ഗ്രൂപ്പ് പോര് ഡൽഹിയിലേക്ക്; ഹൈക്കമാൻഡിന് മുന്നിൽ പരാതിക്കെട്ടഴിക്കാൻ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ


ഷീബ വിജയൻ


തിരുവനന്തപുരം: കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മറനീക്കി പുറത്തുവന്ന കോൺഗ്രസിലെ ഗ്രൂപ്പ് പോര് കൂടുതൽ രൂക്ഷമാകുന്നു. പരസ്പരം തെളിവുകളും വിവരങ്ങളും ശേഖരിച്ച് തങ്ങളുടെ പരാതികൾ പാർട്ടി ഹൈക്കമാൻഡിന് മുന്നിൽ സമർപ്പിക്കാൻ ഇരുവിഭാഗങ്ങളും ഒരുങ്ങുന്നതോടെ തർക്കം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിയെച്ചൊല്ലി ഉടലെടുത്ത ഭിന്നതകൾ ഇപ്പോൾ പാർട്ടിക്കുള്ളിലെ രാഷ്ട്രീയ ഇടം പിടിച്ചെടുക്കാനുള്ള പോരാട്ടമായി മാറിയിരിക്കുന്നു. പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും തങ്ങളുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നുവെന്ന് വി.ഡി. സതീശൻ പക്ഷവും സതീശൻ വിരുദ്ധ ചേരിയും പരസ്പരം ആരോപിക്കുന്നു.

വിഷയത്തിൽ ഹൈക്കമാൻഡിനെ സമീപിക്കുമെന്ന് സതീശൻ പക്ഷം സൂചന നൽകിയതോടെ, തങ്ങളുടെ പരാതികളും കേന്ദ്ര നേതൃത്വത്തിന് മുന്നിൽ നിരത്താനുള്ള അവസരമായാണ് എതിർപക്ഷം ഇതിനെ കാണുന്നത്. മുഖ്യമന്ത്രി, യുഡിഎഫ് കൺവീനർ, കെപിസിസി പ്രസിഡന്റ് എന്നീ മൂന്ന് പ്രധാന നേതാക്കളാണ് ഈ തർക്കത്തിന്റെ കേന്ദ്രബിന്ദുക്കൾ എന്നതിനാൽ എഐസിസി നേതൃത്വത്തെയും ഇത് വലിയ പ്രതിസന്ധിയിലാക്കും. ഇതിനിടെ യുഡിഎഫിലെ ചില ഘടകകക്ഷികളും ഈ തർക്കത്തിന്റെ ഭാഗമായി മാറിയതോടെ പ്രശ്നത്തിന് പുതിയ മാനം കൈവന്നിട്ടുണ്ട്.

article-image

jkbhjj

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed