വോൾട്ടാസ് ചെയർമാൻ സ്ഥാനത്തുനിന്ന് നോയൽ ടാറ്റ പടിയിറങ്ങുന്നു; തലപ്പത്ത് സുനിൽ ഡിസൂസ
ശാരിക
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ കമ്പനിയായ വോൾട്ടാസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് നോയൽ ടാറ്റ പടിയിറങ്ങുന്നു. പകരം ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുനിൽ ഡിസൂസ വോൾട്ടാസിന്റെ പുതിയ ചെയർമാനാകും. വിരമിക്കുന്ന നോയൽ ടാറ്റയെ കമ്പനിയുടെ 'ചെയർമാൻ എമിററ്റ്‌സ്' ആയി നിയമിച്ചു.
ടാറ്റ ഗ്രൂപ്പിലെ വിരമിക്കൽ നിയമങ്ങൾ അനുസരിച്ച് നവംബർ 11-നാണ് നോയൽ ടാറ്റ പടിയിറങ്ങുന്നത്. 70 വയസ്സ് തികയുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നവംബർ 12 മുതൽ പുതിയ പദവി പ്രാബല്യത്തിൽ വരും. 2003 മുതൽ വോൾട്ടാസിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം.
മാനേജിങ് ഡയറക്ടർ പദവിയിലും മാറ്റങ്ങളുണ്ട്. നിലവിലെ എംഡി സി.പി. മുകുന്ദൻ മേനോൻ 2027 മേയ് 24-ന് വിരമിക്കുമ്പോൾ, പകരം റൂം എയർ കണ്ടീഷണർ വിഭാഗം മേധാവിയായ ജയന്ത് ബാലൻ അഞ്ച് വർഷത്തേക്ക് പുതിയ എംഡിയായി ചുമതലയേൽക്കും. ടാറ്റ ഗ്രൂപ്പിൽ നടക്കുന്ന ഉന്നതതല പുനഃസംഘടനയുടെ ഭാഗമായാണ് ഈ നടപടികൾ.
sdfsdf

