ഇറാന്റെ വധഭീഷണി; വീട് വിട്ട് അമേരിക്കൻ സൈനിക താവളത്തിൽ അഭയം തേടി യുഎസ് ട്രഷറി സെക്രട്ടറി


ഷീബ വിജയൻ


ന്യൂയോർക്ക്: ഇറാനുമായി ബന്ധപ്പെട്ട വധഭീഷണികളെ തുടർന്ന് താൻ അമേരിക്കൻ സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സ്ഥിരീകരിച്ചു. വാഷിംഗ്ടൺ ഡിസിയിലെ വസതിയുടെ ആകാശദൃശ്യം 'ദി വാൾ സ്ട്രീറ്റ് ജേണൽ' പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇറാൻ വീടിന്റെ സ്ഥാനം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് അദ്ദേഹത്തെ സൈനിക താവളത്തിലേക്ക് മാറ്റിയ വിവരം നവംബർ 10ന് 'ന്യൂയോർക്ക് ടൈംസ്' ആണ് പുറത്തുവിട്ടത്.

കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനും സമ്മർദ്ദം ചെലുത്തുന്നതിനായി ഇറാനെതിരെ അമേരിക്ക നടത്തുന്ന സാമ്പത്തിക ഉപരോധങ്ങൾക്ക് നേതൃത്വം നൽകുന്നത് ബെസന്റാണ്. ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും ഇറാനെ സാമ്പത്തികമായി ഇനിയും വരിഞ്ഞുമുറുക്കുമെന്നും അദ്ദേഹം സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ അമേരിക്കൻ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്ന ആരോപണം ഇറാൻ നിഷേധിച്ചിട്ടുണ്ട്.

 

article-image

adsdedsds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed