ശബരിമല ഡ്യൂട്ടിക്ക് 'കുടിയന്മാരും' 'പ്രശ്നക്കാരും' വേണ്ട; പൊലീസിന് കർശന നിർദേശം നൽകി ഐജി


ഷീബ വിജയൻ


തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്കായി മദ്യപാനികളെയും സ്വഭാവദൂഷ്യമുള്ളവരെയും നിയോഗിക്കരുതെന്ന് ദക്ഷിണ മേഖല ഐജി പി. പ്രകാശ് കർശന നിർദേശം നൽകി. എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും യൂണിറ്റ് മേധാവിമാർക്കും കമാൻഡന്റുമാർക്കുമാണ് ഇതുസംബന്ധിച്ച ഉത്തരവ് കൈമാറിയത്.

കഴിഞ്ഞ ദിവസം നിലയ്ക്കലിൽ അയ്യപ്പഭക്തരുടെ വാഹന ഡ്രൈവറായ പ്രശാന്തിനെ എഎസ്ഐ ജിജോ മർദിച്ച സംഭവം വലിയ വിവാദമായിരുന്നു. പ്രാഥമിക അന്വേഷണത്തിന് പിന്നാലെ ജിജോയെ ഐജി സസ്പെൻഡ് ചെയ്തിരുന്നു. ഈ സംഭവം പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. മികച്ച അച്ചടക്കമുള്ളവരും മദ്യപിക്കാത്തവരുമായ ഉദ്യോഗസ്ഥരെ മാത്രമേ ശബരിമല ഡ്യൂട്ടിക്ക് അയക്കാവൂ എന്നും, ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മേലുദ്യോഗസ്ഥർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

article-image

്ിേനോ്േ്േ

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed