തടി കുറയ്ക്കാൻ കുറുക്കുവഴി തേടുന്നവർ സൂക്ഷിക്കുക; സെന്റ് ജോൺസ് വോർട്ട് അപകടകാരി; യുഎഇയിൽ ജാഗ്രതാ നിർദേശം


ഷീബ വിജയൻ


ദുബൈ: ശരീരഭാരം കുറയ്ക്കുന്നതിനോ കായികക്ഷമത മെച്ചപ്പെടുത്തുന്നതിനോ വേണ്ടി വിപണനം ചെയ്യുന്ന ഉൽപ്പന്നങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ ഉപദേശമില്ലാതെ കഴിക്കുന്നതിനെതിരെ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് മുന്നറിയിപ്പ് നൽകി.

ശരീരഭാരം കുറയ്ക്കുന്നതിനോ ശാരീരിക പ്രകടനം മെച്ചപ്പെടുത്തുന്നതിനോ വേണ്ടി പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങളിൽ വെളിപ്പെടുത്താത്ത ഫാർമസ്യൂട്ടിക്കൽ ചേരുവകൾ അടങ്ങിയിരിക്കാമെന്നും, പ്രത്യേകിച്ച് ഉയർന്ന അളവിൽ കഴിക്കുമ്പോഴോ മറ്റ് മരുന്നുകളുമായി സംയോജിപ്പിക്കുമ്പോഴോ അധിക ആരോഗ്യ അപകടങ്ങൾ സൃഷ്ടിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സെന്റ് ജോൺസ് വോർട്ട് എന്ന ഔഷധസസ്യത്തിൽ നിന്നുള്ള ഉൽപ്പന്നം ചില മരുന്നുകളുടെ പ്രവർത്തനത്തെ ബാധിച്ച് ഫലപ്രാപ്തി കുറയ്ക്കാനും ഇടയാക്കും. ശരീരഭാരം കുറയ്ക്കാനും കായികക്ഷമത കൂട്ടാനുമുള്ള ചില ഉൽപ്പന്നങ്ങളിൽ വെളിപ്പെടുത്താത്ത ഔഷധഘടകങ്ങൾ അടങ്ങിയിരിക്കാമെന്നും മുന്നറിയിപ്പ് നൽകി. ഇത്തരം ഉൽപ്പന്നങ്ങൾ ചില മരുന്നുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയോ പാർശ്വഫലങ്ങൾ വർധിപ്പിക്കുകയോ ചെയ്യാം. ഉപയോഗിക്കുന്നതിനു മുൻപ് ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ ഉപദേശം തേടണമെന്നും നിർദേശിച്ചു.

ജിങ്കോ സപ്ലിമെന്റുകൾ രക്തം കട്ടപിടിക്കുന്നത് തടയാനുള്ള ചില മരുന്നുകSubscriber-കൾക്കൊപ്പം കഴിച്ചാൽ രക്തസ്രാവ സാധ്യത വർധിപ്പിക്കാം. അവയിലെ ചേരുവകളും ഉപയോഗവും മറ്റു മരുന്നുകളുമായുള്ള പ്രതിപ്രവർത്തന സാധ്യതയും പരിശോധിക്കണം. വിറ്റാമിനുകൾ, പ്രോട്ടീൻ പൗഡറുകൾ, ഹെർബൽ ഉൽപ്പന്നങ്ങൾ, കായികക്ഷമത വർധിപ്പിക്കാനുള്ള സപ്ലിമെന്റുകൾ എന്നിവ ഉൾപ്പെടെ കഴിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും വിവരം ഡോക്ടറെയും ഫാർമസിസ്റ്റിനെയും അറിയിക്കണമെന്നും എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് നിർദേശിച്ചു.

article-image

cvxvcxcxvcx

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed