മാപ്പ് പറയാതെ വാതിൽ തുറക്കില്ലെന്ന് കോൺഗ്രസ്; തിരിച്ചുവരവിന് തിടുക്കം കാട്ടാതെ പത്മജ വേണുഗോപാൽ


ഷീബ വിജയൻ


തിരുവനന്തപുരം: ബിജെപി വിട്ടെങ്കിലും കോൺഗ്രസിലേക്കുള്ള മടക്കയാത്രയ്ക്ക് തിടുക്കം കാട്ടാതെ കരുതലോടെ നീങ്ങാൻ പത്മജ വേണുഗോപാൽ. പാർട്ടിയിലേക്ക് തിരിച്ചുവരാനുള്ള താല്പര്യം പത്മജ പ്രകടിപ്പിച്ചതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ശക്തമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണിത്.

മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ പത്മജ ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവിലെ എതിർപ്പുകൾ തണുത്ത ശേഷം കെപിസിസി നേതൃത്വത്തിന് ഔദ്യോഗികമായി കത്ത് നൽകാനാണ് തീരുമാനം. പത്മജ പരസ്യമായി ക്ഷമാപണം നടത്തിയ സാഹചര്യത്തിൽ, അധികകാലം മാറ്റിനിർത്താതെ കുറച്ചുനാൾ കഴിഞ്ഞ് തിരിച്ചെടുക്കാം എന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. കെ. കരുണാകരന്റെ ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തണമെന്ന ആഗ്രഹവും പത്മജ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ, പരസ്യമായി മാപ്പ് പറയാതെ പാർട്ടിയിലേക്ക് പ്രവേശനം നൽകാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും.

article-image

dfsddfdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed