ഒറ്റ റീചാർജിൽ 3 വർഷത്തേക്ക് പേടിക്കേണ്ട: 10,000 രൂപയുടെ ബമ്പർ ഓഫറുമായി ജിയോ
ഷീബ വിജയൻ
മുംബൈ: ഓരോ മാസവും റീചാർജ് ചെയ്ത് മടുത്ത ഉപഭോക്താക്കൾക്കായി കിടിലൻ ഓഫറുമായി റിലയൻസ് ജിയോ. ഒറ്റ റീചാർജിൽ തുടർച്ചയായി 3 വർഷത്തേക്ക് (36 മാസം) അൺലിമിറ്റഡ് കണക്റ്റിവിറ്റി നൽകുന്ന പുതിയ പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
10,000 രൂപയാണ് ഈ ഓഫറിന്റെ വില. പ്രതിദിനം 2.5 ജിബി അതിവേഗ 5ജി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിംഗും പ്രതിദിനം 100 എസ്എംഎസും പ്ലാനിൽ ലഭിക്കും. ഇതിനുപുറമേ ജിയോ ഹോട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും, ലൈവ് സ്‌പോർട്‌സ് സൗകര്യങ്ങളും ലഭ്യമാണ്. കൂടാതെ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് 1 വർഷത്തേക്ക് കാൻവ പ്രോ (Canva Pro) സബ്‌സ്‌ക്രിപ്‌ഷനും തികച്ചും സൗജന്യമായി ലഭിക്കും. ജിയോ സ്റ്റോറുകൾ, മൈ ജിയോ ആപ്പ്, ജിയോ ഡൊമെയ്ൻ എന്നിവ വഴി ഉപഭോക്താക്കൾക്ക് ഈ ഓഫർ റീചാർജ് ചെയ്യാവുന്നതാണ്.
aefeaes

