ആയുധങ്ങളുമായി ഏറ്റുമുട്ടിയ സംഘം 24 മണിക്കൂറിനുള്ളിൽ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: മൂർച്ചയുള്ള ആയുധങ്ങളുമായി ഏറ്റുമുട്ടിയ സംഭവത്തിൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റുമായി സഹകരിച്ച് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസാണ് പ്രതികളെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പിടിയിലായവർ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
സംഭവം റിപ്പോർട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ സാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഇതിനായി പ്രത്യേക സംയുക്ത സുരക്ഷാ സംഘത്തിന് രൂപം നൽകിയിരുന്നു. തുടർന്ന് നടത്തിയ ഊർജിതമായ തിരച്ചിലിനും അന്വേഷണത്തിനും ഒടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
adsasasasas


