ബ്രികസ് ഉച്ചകോടി: ലോകനേതാക്കൾക്ക് ആരോഗ്യപ്രശ്നങ്ങളെന്ന വാർത്തകൾ തള്ളി കേന്ദ്രം


ശാരിക

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തു മടങ്ങിയ പ്രമുഖ ലോകനേതാക്കൾക്ക് ആരോഗ്യപ്രശ്നങ്ങളും രോഗബാധയുമുണ്ടായെന്ന പ്രചാരണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇത്തരം വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയ്ക്ക് തിരികെ മാതൃരാജ്യത്തെത്തിയതിന് പിന്നാലെ ഡോക്ടർമാർ വിശ്രമം നിർദേശിച്ചതായി വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങൾ ശക്തമായത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അടക്കമുള്ള നേതാക്കൾക്ക് ഇന്ത്യയിൽ വെച്ച് ശാരീരികാസ്വസ്ഥതകൾ ഉണ്ടായെന്നും അടിയന്തര ചികിത്സ തേടിയെന്നുമുള്ള രീതിയിലാണ് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിച്ചത്.

ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാ വിദേശ നേതാക്കളുടെയും പ്രതിനിധികളുടെയും സുരക്ഷയും ആരോഗ്യപരമായ മുൻകരുതലുകളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണ് ഉറപ്പാക്കിയിരുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വസ്തുതാവിരുദ്ധമായ സന്ദേശങ്ങൾ പങ്കുവെക്കരുതെന്നും വിശ്വസനീയമായ ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed