ജാർഖണ്ഡിൽ പീഡനക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു


ഷീബ വിജയൻ

ജാർഖണ്ഡിൽ പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരു പെൺകുട്ടിയെ കൂടി പീഡിപ്പിച്ച പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. ഛത്ര ജില്ലയിലാണ് സംഭവം. വിശ്രമിക്കാനായി വീടിന് പുറത്തിറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കുട്ടി മാതാപിതാക്കളെ അറിയിച്ചതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിയെ വീടിനുള്ളിൽ നിന്ന് വലിച്ചിഴച്ച് പുറത്തെത്തിച്ച് വടിയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2023-ൽ മറ്റൊരു പീഡനക്കേസിൽ അറസ്റ്റിലായ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

article-image

efsddfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed